മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നതിനിടെ 62കാരൻ അറസ്റ്റിൽ. പറണ്ടോട് പുറുത്തിപ്പാറ കോളനിയിൽ കറുമ്പൻ മോഹനൻ (62) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതി ആര്യനാടിനു സമീപം പറണ്ടോട് ബൗണ്ടർമുക്ക് തമ്പുരാൻ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പഞ്ചലോഹത്തിലുള്ള അയ്യപ്പ വിഗ്രഹമാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി.യുടെ സ്പെഷ്യൽ ടീമാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ആര്യനാട് പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
