നാവായിക്കുളം : നാവായിക്കുളം മുക്കുകട കൂനൻച്ചാലിലുള്ള വൈദ്യുതി പോസ്റ്റിൽ നിന്ന് കാട്ടുവള്ളികളിലൂടെ തോട്ടിലെ വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതായി പരാതി. തോട്ടിൽ കഴിഞ്ഞ ദിവസം മീൻ പിടിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് നേരിയ തോതിൽ വൈദ്യുതാഘാതം ഏറ്റിരുന്നു. കാട്ടുവള്ളികൾ പോസ്റ്റിലെ മൂന്ന് ലൈനുകളിലൂടെയും ചുറ്റി പടർന്ന്‍ സ്റ്റേ കമ്പി വഴി തോട്ടിലെ വെള്ളത്തിലേക്ക് വളർന്നിറങ്ങിയതാണ് വെള്ളത്തിൽ വൈദ്യുതി പ്രവഹിക്കാൻ കാരണം. പ്രദേശത്ത് ധാരാളം വൈദ്യുതി പോസ്റ്റുകളിൽ ഇത്തരത്തിൽ അപകടകരമാം വിധം കാട്ടുവള്ളികൾ പടർന്നിട്ടുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
