ആറ്റിങ്ങൽ : ആറ്റിങ്ങൽ ടി.ബി ജംഗ്ഷന് സമീപത്ത് വീട്ടിൽ നിന്നും പ്ലംബിംഗ് ഉപകരണങ്ങളും പൈപ്പ്, വെങ്കല പത്രങ്ങൾ, ചെമ്പ് പത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നാവായിക്കുളം നൈനാംകോണം ലക്ഷംവീട് കോളനിയിൽ സമന്റെ മകൻ സാജർ (27 ) ആണ് പിടിയിലായത്. പ്രതി നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കല്ലമ്പലം ആറ്റിങ്ങൽ സ്റ്റേഷനുകളിൽ കേസ് ഉണ്ടെന്നും പോലീസ് അറിയിച്ചു ആറ്റിങ്ങൽ സി.ഐ ഒ.എ സുനിൽ, എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്