വെഞ്ഞാറമൂട് : വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിരുകയും ഒന്നരപ്പവന്‍ മാല തട്ടിയെടുക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഞ്ചല്‍ വടമണ്‍ അഗസ്ത്യക്കോട് നാലുസെന്റ് കോളനിയല്‍ ഷിജു വിലാസത്തില്‍ രാജന്(46), സമീപവാസിയായ ഐഷാ ഭവനില്‍ നിസാം (42) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെല്ലനാട് സ്വദേശിയായ വീട്ടമ്മയ്ക്കാണ് മോഷ്ടാക്കളില്‍നിന്ന് ലൈംഗികാതിക്രമശ്രമമുണ്ടായതും മാല നഷ്ടപ്പെട്ടതും. ബുധനാഴ്ച പകൽ രണ്ടരയ്ക്ക് നെല്ലനാട് കുറ്ററ കാറ്റാടിക്കടവ് റോഡില്‍ വച്ചായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന വീട്ടമ്മയെ ചവിട്ടി നിലത്തിട്ട് ഇരുവരും ചേര്‍ന്ന് ലൈംഗികാക്രമണത്തിന് മുതിരുകയും ശ്രമം പരാജയപ്പെട്ടതോടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീട്ടമ്മ പൊലീസില്‍ പരാതി നല്കി. അഞ്ചലിലെത്തി പൊലീസ് നടത്തിയ തെരച്ചിലില്‍ ഇരുവരെയും പിടികുടുകയും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.