കഠിനംകുളം : കഠിനംകുളത്ത് വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മദ്യപിച്ച് വാഹനമോടിച്ച ചിറയിൻകീഴ് കിഴുവിലം തോട്ടവാരം വയലിൽ വീട്ടിൽ പ്രദീപ് (45)ആണ് അറസ്റ്റിലായത്.കഠിനംകുളം പുതുകുറുച്ചി ജംഗ്ഷനിൽ എസ്.ഐ അഭിലാഷും സംഘവും വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കേയാണ് സംഭവം. പ്രദീപ് കാറിൽ വരവേ എസ്.ഐ വാഹനം തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധയിൽ പ്രദീപ് മദ്യപിച്ചതായി കണ്ടെത്തുകയും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്യ്തു. വാഹനത്തിൽ കയറാൻ വിസമ്മതിച്ച പ്രതിയെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എസ്.ഐയ്ക്ക് നെഞ്ചിൽ കടിയേറ്റത്. കടിയേറ്റ എസ്. ഐ എസ്. അഭിലാഷ് പുത്തൻതോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. പ്രതിയെ കസ്റ്റഡിയിലെടുത്തു.
