ചിറയിൻകീഴ് : പൊതുമരാമത്ത് വകുപ്പ് ആറ്റിങ്ങല്‍ റോഡ് സെക്ഷന്‍ പരിധിയില്‍ വരുന്ന വലിയകട, ശാര്‍ക്കര, മഞ്ചാടിമൂട് റോഡ്, ചിറയിന്‍കീഴ്, കോരാണി, ചെറുവള്ളിമുക്ക്, പണ്ടകശാല, തെക്കുംഭാഗം, ചെക്കാലവിളാകം റോഡ്, കൊല്ലമ്പുഴ ലാന്‍ഡിങ് അവനവഞ്ചേരി റോഡ് എന്നീ റോഡുകളില്‍ അനധികൃതമായി കയ്യേറി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ വസ്തുക്കളും 16-10-2019ന് പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുമെന്നും, അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് ചിലവാകുന്ന തുക അതാതു വ്യക്തികളില്‍ നിന്നും ഈടാക്കുമെന്നും ആറ്റിങ്ങല്‍ റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
