ആറ്റിങ്ങല്‍: ആറ്റിങ്ങൽ ഗവ മോഡൽ വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്സ് ആറ്റിങ്ങല്‍ വി.എച്ച്.എസ്.ഇ നാഷണൽ സര്‍വീസ് സ്കീം, സ്കൂളിലെ മുഴുവൻ കുട്ടികളില്‍ നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നു. 10 കുപ്പികൾക്ക് പകരം സമ്മാനമായി രണ്ട് ഗപ്പി മീനുകൾ നല്‍കും. പദ്ധതി ഇന്ന് ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി സത്യന് ഉദ്ഘാടനം ചെയ്തു. ശേഖരിക്കുന്ന കുപ്പികള്‍ കാര്യക്ഷമമായി പുനഃരുപയോഗിക്കാന്‍ നൽകും. ഗപ്പി മത്സ്യത്തിന് കൊതുകുകളെ നിയന്ത്രിക്കാനുള്ള ശേഷിയും കുട്ടികളെ ഈ പദ്ധതിക്ക് പ്രേരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ രജിത് കുമാർ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഹസീന, മുരളിധരൻ (എച്ച് എം) എൻഎസ്എസ് കോഡിനേറ്റർ അരുൺ , സ്റ്റാഫ് സെക്രട്ടറി മനോജ് സി.വി തുടങ്ങിയവർ പങ്കെടുത്തു.
