മുതലപ്പൊഴി – പെരുമാതുറ – താഴംപള്ളി കടൽ തീരത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി സത്യൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി .അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ അധികൃതർക്ക് സുരക്ഷാ ചുമതല നൽകണമെന്നും ഈ പ്രദേശത്ത് തുടർ അപകടങ്ങൾ സംഭവിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും, പ്രാദേശിക ഭരണകൂടം, റവന്യൂ മുതലായ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നുമാണ് കത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിക്കാൻ ഇടയായ സാഹചര്യത്തിലും കൂടാതെ അപകടം നടന്ന സ്ഥലത്തിനടുത്താണ് പോലീസ് സ്റ്റേഷനും, കടലിൽ ഇറങ്ങാൻ പരിശീലനം കിട്ടിയ പോലിസുകാർ ഉണ്ടായിരുന്നിട്ടും ഇവരുടെ സഹായം കിട്ടിയില്ല എന്ന പരാതിയെത്തുടർന്നുമാണ് കത്ത് നൽകിയത്.