മണനാക്ക് : മണനാക്ക് ജംഗ്ഷന് സമീപം അജിമോൻ ബസ് വെയ്റ്റിംഗ് ഷെഡിൽ നിന്നും വാഴക്കുല മോഷണം പോയി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ സ്കൂട്ടറിൽ കുടുംബസമേതം വന്നവരാണ് വഴക്കുലയുമായി കടന്നു കളഞ്ഞത്. സംഭവത്തിന്റെ സിസിടീവി ദൃശ്യയങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെട്ട 3 പേർ സ്കൂട്ടറിൽ എത്തി വാഴക്കുല വെട്ടി കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഉടമയുടെ പരാതിയിന്മേൽ കടയ്ക്കാവൂർ പോലീസ് അന്വേഷിക്കുന്നുണ്ട്.
