വർക്കല : വർക്കല മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു. നാവായിക്കുളം പഞ്ചായത്തിൽ തൈക്കാവ് -വട്ടക്കോണം റോഡിന് 10 ലക്ഷം, ഇടമൺനില കോളനി റോഡിന് 10 ലക്ഷം, കപ്പാംവിള– കിടത്തിച്ചിറ റോഡിന് 10 ലക്ഷം, പാണന്തറ – ഐക്കോട്ടുകോണം റോഡിന് 10 ലക്ഷം, പള്ളിക്കൽ പഞ്ചായത്തിൽ മൂലഭാഗം – കുറ്റിമൂട് റോഡിന് 10 ലക്ഷം, മൂതലപ്പാലം–ഗുരുമന്ദിരം റോഡിന് 10 ലക്ഷം, മടവൂർ പഞ്ചായത്തിൽ കാരോട്ടുകോണം കോളനി റോഡിന് 10 ലക്ഷം, ഇടവ പഞ്ചായത്തിൽ തോട്ടുംമുഖം കോളനി റോഡിന് 10 ലക്ഷം, വെട്ടൂർ പഞ്ചായത്തിൽ വെട്ടൂർ എച്ച് എസ് വടക്കേപ്പള്ളി -വണ്ണാംവിള റോഡിന് 10 ലക്ഷം, നഗരസഭയിൽ കുമിളി ക്ഷേത്രം റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
