പാലോട് : പാലോട് എസ്.ബി.ഐയിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം എ.ടി.എമ്മിലെ ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. തുടർന്ന് വിതുരയിൽ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സിന്റെ പരിശ്രമത്തിലാണ് തീ അണച്ചത്. ആളപായം ഇല്ലെങ്കിലും ലക്ഷങ്ങളുടെ നാശം സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട്.
