ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പോസ്റ്റിൽ തീപിടിച്ചു. കേബിൾ ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം 8 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്. ഉയർന്നുപൊങ്ങിയ തീയും പുകയും നാട്ടുകാരിൽ പരിഭ്രാന്തി ഉണ്ടാക്കി. തുടർന്ന് ഉടൻ തന്നെ ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും തീ അപ്പോഴേക്കും അണിഞ്ഞിരുന്നു. തീയും പുകയും കണ്ട് ജനങ്ങൾ ഭയന്നു. എന്നാൽ മറ്റ് അപകടസാധ്യതകൾ ഒന്നുമില്ലാത്തതിനാൽ ഫയർഫോഴ്സ് തിരിച്ചുപോയി.
