കടയ്ക്കാവൂര്‍: ശക്തമായ കാറ്റിൽ കടയ്ക്കാവൂരിൽ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. കടയ്ക്കാവൂർ, കീഴാറ്റിങ്ങല്‍, ലതിക ഭവനില്‍ കനകമ്മയുടെ വീടിന് മുകളിലേക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണത്. അപകടം നടക്കുന്ന സമയം കനകമ്മയും മക്കളായ വിനോദും, ശ്രീകലയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കെട്ടിടത്തിന്റെ ചുമരില്‍ തട്ടി തെങ്ങ് നിന്നത് കാരണം ആളപായം ഉണ്ടായില്ല. എന്നാൽ വീടിന് നാശനഷ്ടം സംഭവിച്ചു. വിവരം അറിഞ്ഞ് വില്ലേജ് അതികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
