നെടുമങ്ങാട് : പതിനാറാം കല്ല് സ്വദേശിയായ അനീഷ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പോലീസ് ഉടമയെ കണ്ടെത്തി ഫോൺ കൈമാറുകയും ചെയ്തു. വലിയമല പോലിസാണ് ഉടമയെ കണ്ടെത്തി ഫോൺ തിരിച്ചു നൽകിയത്. ചുള്ളിമാനൂർ താമസിക്കുന്ന നിസാം എന്ന ആളുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം വഞ്ചുവത്ത് വച്ചു നഷ്ടമായിയിരുന്നു. പതിനാറാം കല്ല് സ്വദേശിയായ അനീഷിന് ഫോൺ കിട്ടുകയും അത് വലിയമല പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പോലിസ് ഉടമസ്ഥനെ കണ്ടെത്തുകയും വലിയമല എസ്.ഐ സുരേഷ്കുമാർ ഉടമസ്ഥന് നൽകുകയും ചെയ്തു. അതോടൊപ്പം അനീഷിന്റെ മാതൃകാ പ്രവർത്തനത്തിന് പോലീസ് അഭിനന്ദിക്കുകയും ചെയ്തു..
