ആറ്റിങ്ങൽ : തിരുവനന്തപുരം ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗൺ യു.പി.എസ്സിൽ വച്ച് ‘വികസനവും തകർക്കപ്പെടുന്ന പരിസ്ഥിതിയും’എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡോ.എസ് ഭാസിരാജ് അധ്യക്ഷനായി.പശ്ചിമഘട്ടത്തിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇ.പി അനിലും സമുദ്രത്തിലും തീരപ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു ടി.പീറ്ററും സംസാരിച്ചു. കൺവീനർ വി മോഹനൻ പങ്കെടുത്തു
