ചിറയിൻകീഴ് : പൊതുമരാമത്ത് വകുപ്പ് ആറ്റിങ്ങല്‍ റോഡ് സെക്ഷന്‍ പരിധിയില്‍ വരുന്ന ശാര്‍ക്കര മഞ്ചാടിമൂട് ബൈപ്പാസിന്റെ ഇരുവശത്തും അനധികൃതമായി സ്ഥാപിച്ചിരുന്നു തട്ടുകടകള്‍ പൊളിച്ച് നീക്കി. ചിറയിന്‍കീഴ് ശാര്‍ക്കര റെയില്‍വെ ഗേറ്റ് മുതല്‍ മഞ്ചാടിമൂട് ജംഗ്ഷന് വരെയുളള ഭാഗത്തായി അനധികൃതമായി പ്രവര്‍ത്തിച്ച പത്തോളം തട്ടുകടകളാണ് പി. ഡബ്ലൂയു ഡി അധികൃതര്‍ പൊളിച്ച് നീക്കിയത്. ചായക്കട, തട്ടുകട, കരിക്ക് വില്‍പ്പന, തുടങ്ങിയ വിവിധ കടകളായാണ് ഇവിടെ പ്രവര്‍ത്തിച്ച് വന്നത്. പല ഭാഗത്തും റോഡ് കൈയേറി കട നിര്‍മ്മിച്ചതായി പി.ഡബ്ലിയു. ഡി കണ്ടെത്തിയിരുന്നു. പഞ്ചായത്ത് ലൈസന്‍സും റോഡ് സേഫ്റ്റി ലൈസന്‍സും ഇല്ലാതെ ആരേയും കച്ചവടം നടത്തുവാന്‍ അനുവധിക്കില്ലെന്ന് പി. ഡബ്ലുയു. ഡി അതികൃതര്‍ അറിയിച്ചു.