ചിറയിൻകീഴ് : ചിറയിൻകീഴ് നിന്നും പെരുമാതുറയിലേക്ക് പോയ കെഎസ്ആർടിസി ചെയിൻ സർവീസ് ബസ് നിസ്ക ജംഗ്ഷനിൽ വെച്ച് നിർത്തി വെച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. ഇന്ന് രാവിലെ 10അര മണിയോടെയാണ് സംഭവം. സ്കൂട്ടറിൽ വന്ന യുവതി റോഡ് സൈഡിൽ സ്കൂട്ടർ ഒതുക്കി വെച്ചിട്ട് ഒരു വീട്ടിൽ നിൽക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ചെയിൻ സർവീസ് ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ യാത്രക്കാരെ അവിടെ തന്നെ ഇറക്കിവിട്ടു. ബസ്സിൽ 35ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ മറ്റൊരു വാഹനം എതിർദിശയിൽ വന്നപ്പോൾ ബസ് സൈഡ് പിടിച്ചപ്പോൾ സ്കൂട്ടറിൽ തട്ടിയതാണെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.
