ആനപ്പാറ ജംഗ്ഷൻ ഇനി ക്യാമറ നിരീക്ഷണത്തിൽ

ei7KCNZ1133

വിതുര : ആനപ്പാറയ്ക്ക് സുരക്ഷയൊരുക്കാൻ ക്യാമറകൾ സജ്ജമായി. ആനപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ കലാ – സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് വിതുര – പൊന്മുടി സംസ്ഥാന പാതയിലെ ആനപ്പാറ ജംഗ്ഷനിൽ നാല് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. മഹാത്മയുടെ ഏഴാമത് വാർഷികവും സുരക്ഷ ക്യാമറ ഉത്‌ഘാടനവും തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ നിർവ്വഹിച്ചു. മഹാത്മ കലാ സാംസ്കാരിക വേദി പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, പ്രേം ഗോപകുമാർ, മഞ്ജുഷ ആനന്ദ്, വിതുര എസ്.ഐ ഷിബു,ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഷാജി, മുതിർന്ന പൊതുപ്രവർത്തകരായ ആനപ്പാറ രവി,പി.സി ജനാർദ്ദനൻ, രക്ഷാധികാരി എസ്.ഉദയകുമാർ,അബിജിത് എം.എസ്,ശ്യാം സതീഷ് തുടങ്ങിയവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന വാർഷിക ആഘോഷ പരിപാടികളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആനപ്പാറ ഗവ. ഹൈസ്‌കൂളിനെയും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മുൻ വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശാന്തി.ജി. നായരെയും അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ആനപ്പാറ മേഖലയിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. കലാ – കായിക മത്സരങ്ങൾക്കൊപ്പം ഉറിയടി, വടംവലി എന്നീ പരിപാടികളും സംഘടിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!