കാട്ടാക്കട:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടത്തറ പൂന്തുറ പള്ളിത്തെരുവ് ഫാത്തിമ മൻസിലിൽ ഹക്കീം എന്ന മുഹമ്മദ് ഹനീഫ(43) യെയാണ് കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 2016-18 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടി ബന്ധുക്കൾക്കു നൽകിയ വിവരമനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടാണ് പോലീസ് കേസ് എടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
