ആനാട് :കേരള യൂണിവേഴ്സിറ്റി എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി ആനാട് സ്വദേശി വിഷ്ണു. നെടുമങ്ങാട് താലൂക്കിലെ ആനാട് പഞ്ചായത്തിൽ നാഗചേരി റോഡിൽ വിഷ്ണുഭവൻ രാധാകൃഷ്ണൻ-കലാകുമാരി ദമ്പതികളുടെ മകനാണ് വിഷ്ണു. തോന്നയ്ക്കൽ എ ജെ കോളേജിൽ ആണ് പഠിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. സ്‌കൂൾ പഠനം ആനാട് സ്‌കൂളിൽ. വിഷ്ണു ഇപ്പോൾ മലയാളം എക്സ്‌പ്രസ് ന്യൂസ് ഓൺലൈനിൽ ജോലി ചെയ്യുന്നു..
ദിവ്യ സഹോദരിയാണ്.