Search
Close this search box.

ബ്ലോക്ക് പഞ്ചായത്തിലെ 3 യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കി,തുടർന്ന് സ്റ്റേ

ei189Z086619

പോത്തൻകോട് : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് യു. ഡി. എഫ്. അംഗങ്ങളെ അയോഗ്യരാക്കി.

മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽതാഫ് , അണ്ടൂർകോണം ഡിവിഷൻ അംഗം ജലജകുമാരിതുമ്പ ഡിവിഷൻ അംഗം ജോളി പത്രോസിനുമെതിരെ ആണ് നടപടി.അതിനെ ചോദ്യംചെയ്ത് മൂന്നുപേരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് നടപടി സ്റ്റേ ചെയ്തു .തുടരെയുള്ള മൂന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുത്തില്ലെന്നു പറഞ്ഞ് എം.അല്‍ത്താഫ്, ജലജകുമാരി എന്നിവരെയും തുടര്‍ച്ചയായി അഞ്ചുമാസത്തെ കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുത്തില്ലെന്നു പറഞ്ഞ് ജോളി പത്രോസിനെയുമാണ് അയോഗ്യരാക്കി നോട്ടീസ് അയച്ചത്. എന്നാല്‍, ചട്ടങ്ങള്‍ പാലിക്കാതെ വിളിച്ചുകൂട്ടിയാല്‍ കമ്മിറ്റിയോഗങ്ങളായി പരിഗണിക്കാനാകില്ലെന്നാണ് യു.ഡി.എഫ്.അംഗങ്ങൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!