Search
Close this search box.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം.

eiUX0XM78877

തിരുവനതപുരം ജില്ലയിലെ മൂന്നാമത് ഐ എസ് ഒ അംഗീകാരം നേടുന്ന ബ്ലോക്ക് പഞ്ചായത്ത് ആയി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തു പദ്ധതി നിർവഹണത്തിൽ കഴിഞ്ഞ കുറേ വർഷം സംസ്ഥാനത്തു ഏറ്റവും പിന്നോക്കം നിന്ന ബ്ലോക്ക് പഞ്ചായത്ത് ആയിരുന്നു പോത്തൻകോട്. ഈ വർഷം ജില്ലയിൽ പദ്ധതി ആസ്സൂത്രണം നൂറു ശതമാനം നേടിയ ബ്ലോക്ക് പഞ്ചായത്ത്‌ ആയി മാറി. ഭരണരംഗത്തും ജീവനക്കാരുടെ പ്രവർത്തങ്ങളിൽ ഓഫീസ് കാര്യങ്ങളിൽ കൈവരിച്ച മികവിനും ആണ് അന്താരാഷ്ട്ര ഗുണമേന്മ അംഗീകാരമായ ഐ എസ് ഒ നേടാൻ കഴിഞ്ഞത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്തിനെ ഈ നിലയിൽ എത്തിക്കാനായത്. മികച്ച സൗകര്യങ്ങൾ കിട്ടുന്ന ഫ്രണ്ട്‌ ഓഫീസ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യം, വിശ്രമ മുറി, മുലയൂട്ടൽ മുറി തുടങ്ങീ പൊതു ജനങ്ങയുടെ സൗഹൃദസ്ഥാപനം ആകുകയാണ് ബ്ലോക്ക് പഞ്ചായത്ത്‌. ഐ എസ് ഒ അംഗീകാര പ്രഘ്യപാനം തദ്ദേശവകുപ്പ് മന്ത്രി എ. സി. മൊയ്തീൻ നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!