വെഞ്ഞാറമൂട്: കാൽ വഴുതി വീടിന് സമീപത്തെ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പരമേശ്വരം രേവതി മന്ദിരത്തിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജലജകുമാരിയാണ് ഇരുപതടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ വീണത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ സംഘമെത്തി റോപ്പ് ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ലീഡിംഗ് ഫയർമാൻ നിസ്സാറുദ്ദീൻ, ഫയർമാൻമാരായ അനിൽരാജ്, രഞ്ജിത്, ശിവകുമാർ, അരവിന്ദ് എസ്.കുമാർ, റജികുമാർ, അരുൺ മോഹൻ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
