Search
Close this search box.

അഴൂരിൽ പൊതുശ്‌മശാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

eiCHFF635667

അഴൂർ : അഴൂർ ഗ്രാമ പഞ്ചായത്തിൽ പൊതുശ്‌മശാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. 3500ൽ പരം വീടുകൾ ഉള്ള ഈ പഞ്ചായത്തിൽ 18 വാർഡുകളിലായി 30000ലധികം ആളുകളുണ്ട്. ഇവർക്ക് കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ തിരുവനന്തപുരത്തോ മുട്ടത്തറയിലോ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മാശാനത്തിലോ പോകേണ്ട ദുരവസ്ഥയിലാണ്. ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ കത്തും കരുതേണ്ടതുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പൊതുശ്‌മശാനം നിർമ്മിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ നടന്നില്ല. എന്നാൽ പഞ്ചായത്ത്‌ പരിധിയിലുള്ള സർക്കാർ വസ്തുക്കൾ കണ്ടെത്തി പൊതു ശ്മശാനം സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!