വർക്കല : വർക്കല കാറാത്തല ചാണിക്കൽ കോളനിയിൽ ഭീമാകാരനായ ആമയെ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2 മണിയോടെ ഒരു കായലിനോട് ചേർന്ന് ഒഴുകുന്ന കൈതോട്ടിലോട്ട് ഒഴുകിവന്ന 30കിലോയിലധികം വരുന്ന ആമയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. ചാണിക്കൽ കോളനിയിലെ ശ്രീജിത്ത്, പ്രണവ് എന്നീ യുവാക്കളാണ് ഈ ഭീമാകാരനായആമയെ ആദ്യം കണ്ടത്. തുടർന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും എന്തുവാ സൗകര്യം കാരണം അവർക്ക് എത്താൻ കഴിയില്ല എന്നത് അറിയിച്ചതിനെത്തുടർന്ന് അവരുടെ നിർദേശപ്രകാരം ആമയെ തിരിച്ച് കായലിലേക്ക് തന്നെ ഒഴുക്കി വിട്ടു. നാട്ടുകാരുടെയും പോലീസിന്റെയും മാധ്യമപ്രവർത്തകരുടെയും നേതൃത്വത്തിലാണ് കായലിലോട്ട് തിരിച്ചു ഒഴുക്കി വിട്ടത്.
