പെരുമാതുറ ജംഗ്ഷനിലെ തെരുവ് വിളക്ക് മാസങ്ങളായി പ്രകാശിക്കുന്നില്ലെന്ന് പരാതി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ തെരുവ് വിളക്കാണ് പ്രകാശിക്കാത്തത്.2014 – 2015 സാമ്പത്തിക വർഷത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥിതി വികസനഫണ്ടിൽ നിന്നും സ്ഥാപിച്ചതാണ്. തെരുവ് വിളക്ക് പ്രകാശിക്കാത്തതോടെ ജംഗ്ഷൻ പൂർണ്ണമായി ഇരുട്ടിലാണ്.വാർഡ് മെമ്പറോട് വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഉടനെ പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്.
