കടയ്ക്കാവൂർ : കീഴാറ്റിങ്ങലിൽ മൂന്നോളം ക്ഷേത്രങ്ങളിൽ മോഷണം നടന്നു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി കണ്ടെത്തുന്നത്. കീഴാറ്റിങ്ങൽ ശാസ്താംനട ക്ഷേത്രത്തിലും, മൂർത്തിനട ക്ഷേത്രത്തിലും മുള്ളിയങ്കാവ് ക്ഷേത്രത്തിലുമാണ് മോഷണം നടന്നത് . കാണിക്ക വഞ്ചിയിൽ നിന്നും പണം നഷ്ടമായിട്ടുണ്ട്. കൂടാതെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലമ്പുഴ ഭാഗത്തെ രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടന്നതായി റിപ്പോർട്ട് ഉണ്ട്. എല്ലാ മോഷണങ്ങൾക്കും പിന്നിൽ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. നഷ്ടപ്പെട്ട തുകയും മറ്റും പോലീസ് പരിശോധിച്ചു വരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് കടയ്ക്കാവൂർ സി.ഐ ശ്രീകുമാർ അറിയിച്ചു.
