കിളിമാനൂർ : കിളിമാനൂർ ഡിപ്പോയിൽ നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്കും കണ്ടക്ടർ ബാഗും മോഷണം പോയി. ഇന്ന് രാത്രിയാണ് സംഭവം. നെടുമങ്ങാട് നിന്നും 8 മണിയോടെ കിളിമാനൂർ ഡിപ്പോയിൽ എത്തുന്ന ട്രിപ്പിലാണ് മോഷണം നടന്നത്. നെടുമങ്ങാട് നിന്ന് വരുമ്പോൾ വെമ്പായം ഭാഗത്ത് വെച്ച് പരിശോധിച്ചപ്പോഴാണ് കണ്ടക്ടർ സബീനയുടെ ബാഗ് നഷ്ടമായതായി കണ്ടെത്തിയത്. ബാഗിൽ എടിഎമ്മിൽ നിന്നെടുത്ത 8000 രൂപയോളം ഉണ്ടായിരുന്നതായി പറയുന്നു. ഒരു ലക്ഷത്തോളം മൂല്യമുള്ള ടിക്കറ്റ് ഉൾപ്പെട്ട റാക്കും നഷ്ടമായി. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ പതിവാണെന്നും നിരവധി മോഷണങ്ങൾ നടന്നതായും ഡിപ്പോ അധികൃതർ പറഞ്ഞു. വെമ്പായം – നെടുമങ്ങാട് ഭാഗത്തിനിടയിലാണ് മോഷണങ്ങൾ തുടർക്കഥയാകുന്നതെന്നും പറയുന്നു.
