അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ ഗ്രാമ പഞ്ചായത്ത് തല കലാ-കായിക മത്സരങ്ങൾ നാളെ (ശനിയാഴ്ച) രാവിലെ 9 മണിമുതൽ കായിക്കര ആശാൻ സ്മാരക ഹാളിൽ വച്ച് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമൺ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് യേശുദാസൻ അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെൽസൺ ഐസക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ രജിത മനോജ്, ത്രേസി സോളമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അർച്ചനദാസ്, പി വിമൽരാജ്, അജയകുമാർ എച്ച്, ലിജ ബോസ്, എസ് പ്രവീൺ ചന്ദ്ര, ഫിലോമിന ജോസഫ്, സി പയസ്, രാജു ജോർജ്, ഹെലൻ അഗസ്റ്റിൻ, ഐ.സി.ഡി എസ് സി.ഡി.പിഓ രാജലക്ഷ്മി എം തുടങ്ങിയവർ സംസാരിക്കും. ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി ജയറാം കൃതജ്ഞത രേഖപ്പെടുത്തും.
