നെടുമങ്ങാട് :വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ മന്നൂർക്കോണം ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയ വെള്ളനാട് വെളിയന്നൂർ പനമൂട് വിളാകത്ത് വീട്ടിൽ ദിവാകരൻ നായർ (80) നെ വലിയ മല പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ട് വന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്പിച്ചു. മറ്റാരും ഇല്ലാത്ത ദിവാകരൻ നായർ സഹോദരിയുടെ കൂടെയായിരുന്നു താമസം ഇന്ന് രാവിലെ സഹോദരി പുറത്ത് എവിടെ പോയപ്പോഴാണ് ദിവാകരൻ നായർ വീട് വിട്ട് ഇറങ്ങിയത്
