കടയ്ക്കാവൂർ : മത്സ്യബന്ധനത്തിനിടയിൽ അപകടം പറ്റി നട്ടെല്ലിന് ക്ഷതമേറ്റ് 6 വർഷമായി അവശതയിൽ കഴിയുന്ന കടയ്ക്കാവൂർ ചമ്പാവിൽ ചെട്ടി തൊടി വീട്ടിൽ സ്റ്റീഫന് സഹായഹസ്തവുമായി കടയ്ക്കാവൂർ ശ്രീ നാരായണ വിലാസം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വീണ്ടുമെത്തി. നാഷണൽ സർവ്വീസ് സ്കീമിന്റെ ദിനാചരണത്തോടനുബന്ധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും കിടപ്പു രോഗികളെ സന്ദർശിച്ചു വസ്ത്രങ്ങളും സാമ്പത്തിക സഹായവും നൽകിയിരുന്നു. അന്നു കണ്ടതാണ് ചോർന്നൊലിക്കുന്ന നിലംപതിക്കാറായ ഒറ്റമുറി വീട്ടിൽ കഴിയുന്ന സ്റ്റീഫന്റെ കഷ്ടതകൾ.നി റകണ്ണുകളോടെ മടങ്ങിയ സ്കൂൾ പ്രിൻസിപ്പൾ ഷെർളി കുര്യൻ അന്നേ പറഞ്ഞിരുന്നു ഞങ്ങൾ ഇനിയും വരുമെന്ന് .ഒത്തിരി രോഗികൾക്ക് സാമ്പത്തിക സഹായം നൽകിയതുകൊണ്ട് അന്നത്തെ സഹായം സ്റ്റീഫന് ഒന്നു മാകില്ലായെന്നു പറഞ്ഞു മടങ്ങിയ പ്രിൻസിപ്പാൽ നല്ലൊരു തുക സ്വന്തമായും സഹായിയ്ക്കാൻ കഴിവുളള അദ്ധ്യാപകരും വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ചാണ് ഇപ്പോൾസ്റ്റീഫന് സമ്മാനിച്ചത്.സ്കൂൾ പ്രിൻസിപ്പാൾ ഷെർളി കുര്യനോടൊപ്പം മുൻ പി.റ്റി.എ പ്രസിഡന്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി റ്റി എ പ്രസിഡന്റ് സന്തോഷ് കുമാർ ഹയർ സെക്കന്ററി അദ്ധ്യാപകനായ K. T. സജി.വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
