പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ 18 അംഗൻവാടികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നു. പദ്ധതിയിലെ ആദ്യ ഘട്ടമായി പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗൻവാടികൾക്കും ശിശു സൗഹൃദ ഫർണിച്ചറുകൾ നൽകി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷയായി. എൻ. അബുതാലിബ്, പ്രസന്ന ദേവരാജൻ, ഷീജ ജി.ആർ, മാധവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ സിജി സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. പുഷ്പലത നന്ദിയും പറഞ്ഞു
