ആറ്റിങ്ങൽ : തിരുവനന്തപുരത്തെ നാല് സംവിധായകർ ഒന്നിക്കുന്ന “ലെസ്സൺസ്” എന്ന ചിത്രം ശ്രദ്ധേയമാകുന്നു. ചലച്ചിത്ര- ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്ടാക്ടിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജാലകം, സ്വർഗത്തിൽ ഒരു രാത്രി, ചൂളം, പാണിഗ്രഹണം എന്നീ നാല് ചിത്രങ്ങൾ ഉൾപ്പെട്ടതാണ് ലെസ്സൻസ്. ആറ്റിങ്ങൽ സ്വദേശി മനോജ് എസ് നായർ, താജ് ബഷീർ, രമേഷ് അമ്മാനത്ത്, മുഹമ്മദ് ഷാ എന്നിവരാണ് സംവിധായകർ. ‘പാണിഗ്രഹണം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആറ്റിങ്ങൽ സ്വദേശി എൻ. അയ്യപ്പൻ ആണ്. കൂടാതെ ആറ്റിങ്ങൽ സ്വദേശി ഹക്കിം സൽസബീൽ ആണ് ‘പാണിഗ്രഹണം’ നിർമിച്ചിരിക്കുന്നത്. ആറ്റിങ്ങൽ തപസ്യ പാരഡൈസിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. മീര വാസുദേവ്, സന്തോഷ് കീഴാറ്റൂർ, കലാഭവൻ റഹ്മാൻ, എം. എ നിഷാദ്, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണിത്.
