ആറ്റിങ്ങൽ : കൊല്ലമ്പുഴ മങ്കാട്ടുമൂല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ ആറ്റിങ്ങൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.കീഴാറ്റിങ്ങൽ വില്ലേജിൽ പാലാംകോണം ദേശത്ത് ചരുവിളവീട്ടിൽ ബഷീറിൻറെ മകൻ അക്ബർഷാ (40), വർക്കല രാമന്തളി ദേശത്ത് കനാൽ പുറമ്പോക്ക് വീട്ടിൽ മാഹിന്റെ മകൻ അൻസിൽ(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 23നാണ് സംഭവം. രാത്രിയിൽ കൊല്ലമ്പുഴ മങ്കാട്ടുമൂല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഓഫീസിൽ നിന്നും പണവും മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും താക്കോൽക്കൂട്ടവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം പ്രസിഡൻറ് കൃഷ്ണപിള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി ദിപിൻ, സബ്ഇൻസ്പെക്ടർ ബി.എം ഷാഫി, സലിം എം, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ മാരായ ഉദയകുമാർ, ഷിനോദ്, ദിലീപ്, റിയാസ്, സലിം, സി.പി.ഒ മാരായ ലിബിൻ, ജ്യോതിഷ്, ശ്യാം, ഗിരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.