കരവാരം : കരവാരം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ “ടീം അവഞ്ചേഴ്സ് ജേതാക്കളായി. 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ പ്രീമിയർ ക്രിക്കറ്റ് ക്ലബ്ബിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീം അവഞ്ചേഴ്‌സ് ചാംപ്യൻഷിപ് നേടിയത്. അക്ഷയ്, ഷോഗിത്, ജിജു, ഷോഗിൽ, ആസിഫ് ഖാൻ, വിനീഷ്, വിഷ്ണു, വിഷ്ണു എച്ച്.എൽ, ആകാശ്, അഹമ്മദ്, വിജിൽ, എന്നിവർ അടങ്ങിയ ടീമാണ് ചാംപ്യൻഷിപ് നേടിയത്. ടൂർണമെന്റിൽ പുതുശേരിമുക്ക് പ്രീമിയർ ആർട്സ് & സ്പോർട്സ് ക്ലബ് റണ്ണേഴ്സ് അപ്പായി.
