ചിറയിൻകീഴ്: മരണപ്പെട്ട മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് മത്സ്യഫെഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. മൂന്ന് മാസങ്ങൾക്ക് മുൻപ് ബോട്ടപകടത്തിൽ മരണപ്പെട്ട അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടിൽ ദാസൻ ഔസേപ്പിൻ്റെ കുടുംബത്തിനാണ് ഇൻഷുറൻസ് തുക നൽകിയത്. മത്സ്യഫെഡ് ഭരണസമിതി അംഗം ആർ ജെറാൾഡ് ഇൻഷുറൻസ് തുകയായ പത്ത് ലക്ഷം രൂപയുടെ ചെക്ക് ദാസൻ്റെ മാതാവിന് കൈമാറി. ദാസൻ്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. മത്സ്യഫെഡ് ജില്ലാ മാനേജർ അനിൽ, പ്രോജക് ട് ഓഫീസർ സോണിയ തുടങ്ങിയവർ പങ്കെടുത്തു.
