ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയ പാതയിൽ ഗവ: ഐ.ടി.ഐയ്ക്ക് മുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. കെഎസ്ആർടിസി ബസ്സും, സ്വകാര്യ ബസ്സും ആംബുലൻസും ഉൾപ്പടെ എല്ലാ തരം വാഹനങ്ങളും കടന്നു പോകുന്ന റോഡ് ആണിത്. ഇരുചക്ര വാഹന യാത്രക്കാരാണ് അധികവും അപകടത്തില്‍ പെടുന്നത്. ഇവിടെ വലിയ കുഴികളാണ് അപകടം വരുത്തിവെയ്ക്കുന്നത്. രാത്രി കാലങ്ങളില്‍ നിരന്തരം ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നു. കുഴിയില്‍ വീഴുന്ന വലിയ വാഹനങ്ങളുടെയും ഓട്ടോയുടെയും ടയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും പറയുന്നു. ഇവിടുത്തെ റോഡിന്റെ ശോചനീയാവസ്ഥ കാരണം
ഐ.റ്റി.ഐയ്ക്ക് മുന്നില്‍ ഗതാഗതക്കുരക്ക് രൂക്ഷമാകുന്നു. അധികൃതർ ഇടപെട്ട് റോഡിന്റെ ദുരവസ്ഥ മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.