മടവൂർ : മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കേരള നിയമസഭ സന്ദർശിച്ചു. രാവിലെ നിയമസഭയിൽ എത്തിയ 130 വിദ്യാർത്ഥികളും ഇരുപതോളം അദ്ധ്യാപകരും നിയമസഭ ഹാൾ സന്ദർശിച്ചു. നിയമസഭ ചേരുന്നതെങ്ങനെയാണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങൾ ഇരിക്കുന്നതെവിടെയാണെന്നും, നടപടിക്രമങ്ങൾ എങ്ങനെയാണെന്നും സ്പീക്കറുടെ ചേംബർ, നടുത്തളം എന്നിവ എവിടെയൊക്കെയാണെന്നും നേരിൽ കണ്ട് മനസിലാക്കി. നിയമസഭയുടെ ചരിത്രം, രൂപകല്പനകൾ എന്നിവ ജീവനക്കാരുടെ വിശദമായ ക്ലാസുകളിലൂടെ പഠനവിധേയമാക്കുവാൻ കഴിഞ്ഞു. ചരിത്ര മ്യൂസിയം സന്ദർശിച്ച് നിയമസഭയുടെ പ്രാരംഭം മുതൽ ഇന്നുവരെയുള്ള ചരിത്രങ്ങൾ ചിത്രങ്ങളിലൂടെയും നേരിട്ടും മനസിലാക്കുവാൻ സാധിച്ചതും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളാണ് നിയമസഭ സന്ദർശിച്ചത്.
