അഴൂർ: വിജയ് മക്കൾ ഇയക്കം ചിറയിൻകീഴ് ഹെഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴൂരിലെ പുത്തൻ മന്ദിരം വൃദ്ധ സദനത്തിലെ അമ്മമാർക്കൊപ്പം വിജയ് ഫാൻസ് ദീപാവലി ആഘോഷിച്ചു. വിജയിന്റെ പുതിയ ചിത്രമായ ബിഗിലിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് അമ്മമാർക്കൊപ്പം ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് അരിയും ഉച്ചഭക്ഷണവും നൽകി. ഫ്ലക്സുകൾ നിരോധിച്ച സാഹചര്യത്തിൽ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും ഒഴിവാക്കുകയും അതിനായി നീക്കിവച്ചിരുന്ന തുകയാണ് ആഘോഷത്തിനായി ചെലവഴിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
