മലയിൻകീഴ് : കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവർന്നു. കരിപ്പൂര് ലക്ഷ്മി പ്രസാദത്തിൽ ശോഭനകുമാരിയുടെ മൂന്നരപവന്റെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. വീടിന്റെ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുളകുപൊടി വിതറി മാല കവരുകയായിരുന്നു. ശോഭനകുമാരിയുടെ നിലവിളികേട്ട് വീട്ടിലുള്ളവർ എത്തുമ്പോഴേക്കും കള്ളൻ രക്ഷപ്പെട്ടിരുന്നു. മലയിൻകീഴ് സി.ഐ അനിൽകുമാർ, എസ്.ഐ സൈജു,ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.
