ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ഹൈടെക് സംവിധാനം ഒരുക്കിക്കൊണ്ട് സമ്പൂർണ ഹൈടെക് സ് കൂൾ പ്രഖ്യാപനം പാലവിള ഗവ.യു.പി.എസിൽ നടന്നു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയതിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന ഉദ്ഘാടനം ചെയ് തു. പി.റ്റി.എ പ്രസിഡൻ്റ് പി സജി അദ്ധ്യക്ഷനായി. സ് കൂൾ ഹെഡ് മാസ്റ്റർ എൻ ഗോപകുമാർ, എസ് വിനോദ്, ബി എസ് ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
