ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്നും ഇന്നലെ രാത്രിമുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിക്കായുള്ള തിരച്ചിൽ ശക്തം. ആത്മഹത്യ കുറിപ്പ് ടൂവീലറിൽ വെച്ച ശേഷം യുവതി ആറ്റിൽ ചാടിയതാണ് എന്നാണ് സംശയം.കുളപ്പട പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യയാണ് ശാലു (24) ആണ് ടു വീലർ പാലത്തിന്റെ സമീപം ഒതുക്കി ആറ്റിൽ ചാടിയതായി സംശയിക്കുന്നത്.ഫയർ ഫോഴ്സ് സംഘം നടത്തുന്ന തിരച്ചിലിനു ആറ്റിലെ ഒഴുകും മോശം കാലാവസ്ഥയും തടസ്സമാകുന്നുണ്ട്