ആലംകോട് : ഇനി അറേബ്യൻ വിഭവങ്ങൾ അതേ രുചിയിൽ ആലംകോടും ലഭിക്കും. നിലമേൽ ഭാഗത്ത് വൻ സ്വീകാര്യത നേടിയ “മുഗൾ ദർബാർ” ആലംകോട് മുസ്ലിം പള്ളിക്ക് സമീപം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം.പ്രദീപ് തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
വേറിട്ട ഭക്ഷണ രുചിയും ആകർഷണീയമായ ഇരിപ്പിടങ്ങളും മുഗൾ ദർബാറിന്റെ പ്രത്യേകതയാണ്. കൂടാതെ അറേബ്യൻ നാടുകളിൽ കാണുന്ന “മജ്ലിസ്” സംവിധാനം ഇവിടുത്തെ പ്രധാന സവിശേഷതയാണ്. കുടുംബ സമേതമോ സുഹൃത്തുക്കളുമായോ ഒത്തൊരുമിച്ച് മജിലിസിലിരുന്ന് ഭക്ഷണം കഴിക്കാം. അറേബ്യൻ വിഭവങ്ങളുടെ രുചിയും തനിമയും പ്രൗഢിയും ഒട്ടും ചോർന്നു പോകാതെ തന്നെ ഇവിടെ നിന്ന് ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാം.
ആഡംബരമായ സാഹചര്യത്തിലാണ് ഹോട്ടൽ അന്തരീക്ഷം ഉള്ളതെങ്കിലും വിലയിൽ അത് പ്രതിഫലിക്കില്ല. മന്തി, അൽ ഫഹം, ഷവായ, ഷവർമ തുടങ്ങി അറേബ്യൻ വിഭവങ്ങളുടെ ഒരു കലവറ തന്നെ ഒരുക്കുകയാണ് മുഗൾ ദർബാർ. ഇതൊക്കെ തന്നെയാണ് മുഗൾ ദർബാറിലേക്ക് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത്.
ആലംകോട് നടന്ന ഉദ്ഘാടന ചടങ്ങിൽ സിനിമാ താരം കിഷോർ, ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
