ഉഴമലയ്ക്കൽ :ബുധനാഴ്ച രാത്രി ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.കുളപ്പട പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യയാണ് ശാലു (24)വിന്റെ മൃതദേഹം ആണ് ഫയർ ഫോഴ്സ് ഇന്ന് ഉച്ച തിരിഞ്ഞു കണ്ടെത്തിയത് കണ്ടെത്തിയത്. ടു വീലർ പാലത്തിന്റെ സമീപം ഒതുക്കി വെച്ച ശേഷം ആണ് യുവതി ആറ്റിൽ ചാടിയതായിയത്. വാഹനത്തിൽ ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു.ഇന്നലെ പകൽ മുഴുവനും ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിനെ തുടർന്ന് ആണ് മൃതദേഹം മഞ്ചമൂല പമ്പ്ഹൗസിന് സമീപത്തു നിന്നും കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിൽ മോർച്ചറിയിയിലേക്ക് മാറ്റി
