ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ് 11കെ.വി ലൈൻ കമ്പിയിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയ്ക്ക് കുറുകേയുള്ള 11കെ.വി ലൈനുകളും കേബിളുകളും ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗത്ത് കുടുങ്ങി ഇലക്ട്രിക് പോസ്റ്റും കമ്പിയും കേബിളുകളും പൊട്ടിവീണു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും കെ.എസ്.ഇ.ബിയും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാൽ ലൈൻ ചാർജ് ഉണ്ടായിരുന്നിട്ടും വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർ ഫോഴ്സും ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് കേബിളുകളും മറ്റും കട്ട് ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.