“സുരക്ഷ “സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നേർസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു

ei8MPTH12306

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ
3-ാം വർഷത്തിലേയ്ക്ക് കടക്കുന്ന “സുരക്ഷ “സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നേർസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.
സുരക്ഷ പദ്ധതിയുടെ സേവനം ലഭിക്കുന്നവരും അവരുടെ ബന്ധുക്കളും ജനപ്രതിനിധികളും സുരക്ഷയുടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രവർത്തകരും ഒത്തുചേർന്നു ഇതുവരെയുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനാണ് നേർസാക്ഷ്യം പരിപാടി സംഘടിപ്പിച്ചത്.

മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പ്രയാസങ്ങൾ സുരക്ഷയിലൂടെ പരിഹരിച്ചവരും പ്രതിസന്ധികളിൽ നിന്ന് കരകയറിയവരും ആരംഭ ദിശയിൽ തന്നെ പരിഹരിച്ചവരും ചേർന്നു. അവരുടെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ പുതു ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നവരുടെ ആഹ്ളാദവും നഷ്ട ജീവിതത്തിന്റെ വിങ്ങലുകളും വേതനകളും നേർസാക്ഷ്യത്തിലൂടെ വെളിപ്പെടുത്തുന്നു.

മാനസിക വിഷമതയ്ക്കു ചികിത്സിച്ചു കൊണ്ടിരിക്കുന്ന അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളിയായ ഡേവിഡ് 25 വർഷത്തിനു ശേഷം ഒരു ദിവസമെങ്കിലും കടലിൽ പോകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എനിക്ക് അതിനുകഴിയും.

രണ്ടു വർഷം കൊണ്ട്സുരക്ഷ പദ്ധതിയിലൂടെ എനിക്ക് ലഭിക്കുന്ന പരിചരണമാണ് അതിന് സാദ്ധ്യമാക്കുന്നത്.9-ാം ക്ലാസ് കാരൻ അനസ് പറയുന്നു.ഇപ്പോൾ എന്റെ കാര്യം ഞാൻ തന്നെ സ്വയം ചെയ്യുന്നു. എനിക്ക് പഠിക്കണം എല്ലാ വിഷയത്തിനും ഉയർന്ന മാർക്കു വാങ്ങിക്കണം. അനസിന്റെ ഉമ്മയുടെ കണ്ണു നിറഞ്ഞു. എന്റെ മകൻ ആകെ മാറി ഡോക്ടറെ. പുസ്തകമെടുത്തു പഠിക്കുവാൻ പറഞ്ഞാൽ ആക്രമിക്കുവാൻ വരും. സുരക്ഷയുടെ സേവനം ലഭിക്കുന്നതുവരെ സ്വന്തം കാര്യം പോലും നോക്കുവാൻ മനസു കാണിക്കില്ലായിരുന്നു. ആരു പറഞ്ഞാലും അനുസരിക്കാത്തവനാണ് നന്ദി ഡോക്ടറെ നന്ദി എന്റെ മകനെ ഈ രീതിയിൽ ആക്കി തന്നതിനു എന്നവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!