കടയ്ക്കാവൂർ : കീഴാറ്റിങ്ങൽ തിനവിള രാമച്ചംവിള ശ്രീ ദുർഗാംബിക ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. നവഗ്രഹ ക്ഷേത്രത്തിലേയും നാഗരുടേയും മുന്നിലുള്ള കാണിക്കപ്പെട്ടികളാണ് മോഷ്ടാക്കൾ മോഷ്ടിച്ചത്. ഉപദേവതമാരുടെ മുന്നിലുളള കാണിക്ക വഞ്ചികൾ തുറന്ന നിലയിൽ കണ്ടെത്തി. ഏകദേശം അയ്യായിരം രൂപയുടെ മോഷണം പോയെന്നാണ് കണക്ക്.കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
