ചുള്ളിമാനൂർ : സൗദിഅറേബ്യൻ ഗവൺമെന്റ് മദീനയിൽ നടത്തിയ ലോക ബാങ്കുവിളി മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച സംഘത്തിലെ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധി ചുള്ളിമാനൂർ കെ എം എം മനസ്സിൽ സൈനുദ്ദീൻ ഫെമിന ദമ്പതികളുടെ ഏകമകനും പെരിങ്ങമല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് മുഹ്സിൻ(18) ഏഴാം സ്ഥാനവും ക്യാഷ് പ്രൈസ് നേടി. 106 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു മുഹ്സിൻ അഞ്ചു പേരാണ് പങ്കെടുത്തത്. എട്ടു റൗണ്ടുകളിൽ ആയി നടന്ന മത്സരത്തിൽ മുഹ്സിൻ മാത്രം ഫൈനലിലെത്തി. 106 മത്സരത്തിൽ നിന്നാണ് ലോകത്ത് ഏഴാം സ്ഥാനക്കാരനായ മുഹ്സിൻ വിജയകിരീടം ചൂടിയത്. ബാങ്ക് വിളിയിൽ മാത്രമല്ല കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗം, ഉപന്യാസം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. അറബിക് മലയാളം ഹിന്ദി ഇംഗ്ലീഷ് എന്നിവയ്ക്കുപുറമേ പാകിസ്ഥാനിലെ പുസ്‌തു. ആഫ്രിക്കയിലെ സിൻചിബാരി എന്നീ ഭാഷകളിലും അനായാസം കൈകാര്യം ചെയ്യും. വിജയത്തെ തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
