ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കി ആധുനിക രീതിയിൽ നവീകരിച്ച ഇലക്ട്രോപ്ലേറ്റർ പ്രാക്ടിക്കൽ ലാബിൻ്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ.എം.എൽ.എ. നിർവ്വഹിച്ചു.. സർക്കാർ ഫണ്ട്, ഐ.എം.സി. പി.ടി.എ. എന്നിവയുടെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രിൻസിപ്പൽ എ.ഷമ്മി ബക്കർ, വൈസ് പ്രിൻസിപ്പൽ ഡി.ശോഭന, സീനിയർ സൂപ്രണ്ട് ജോ ജോ.കെ.ൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ആർ.സ്നേഹലത, സഗീത, സി.വി.അജയഘോഷ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
