ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഭരണഭാവാരാചരണത്തോടനുബന്ധിച്ച് മലയാളഭാഷ പ്രഭാഷണം സംഘടിപ്പിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം മാതൃഭാഷയും സംസ്ക്കാരവും എന്ന വിഷയത്തിൽ
സംഭാഷണം നടത്തി.ഭാഷ അതിന്റെ സമഗ്രതയാൽ സമൂഹത്തെ മുന്നോട്ടു നയിക്കുന്നു. നിത്യജീവിത പരിസരങ്ങളിലെ ഇടപെടലുകൾ വഴി മാതൃഭാഷയെ നാം അനുഭവിച്ചറിയുന്നു.അതു വഴി നമ്മുടെ ഭാഷ നമ്മുടെ ജൈവസത്തയായി മാറുകയാണെന്നദ്ദേഹം പറഞ്ഞു.വൈസ്പ്രിൻസിപ്പാൾ ശോഭന അദ്ധ്യക്ഷനായി. നടനും നാടൻപാട്ട് കലാകാരനുമായ അഭിജിത്ത് പ്രഭ അദ്ധ്യാപകരായ ഹരികുമാർ, സന്തോഷ്കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.
